Currency

ഖദറയില്‍ മലയാളിയുടെ കട കത്തിനശിച്ചു

സ്വന്തം ലേഖകന്‍Tuesday, November 6, 2018 12:52 pm

മസ്‌കത്ത്: ഖദറയില്‍ മലയാളിയുടെ കട കത്തിനശിച്ചു. ഖദറ റൗണ്ട് എബൗട്ടിന് സമീപം പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡിലീസ്റ്റ് ഒയാസിസ് ട്രേഡ് എല്‍.എല്‍.സി എന്ന ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനമാണ് കത്തിനശിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 12.30ന് ശേഷമാണ് തീപിടിച്ചത്. കടയടച്ചശേഷമായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി.

കടക്ക് മുകളിലെ മൂന്നു ഫ്‌ലാറ്റുകളിലെ താമസക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകള്‍ പരിശ്രമിച്ചശേഷം തിങ്കളാഴ്ച രാവിലെ എട്ടിനാണ് തീ പൂര്‍ണമായി അണച്ചത്. കട ഗോഡൗണ്‍ അടക്കം ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്ത സ്ഥാപനമായതിനാല്‍ ഉടമക്ക് വന്‍ നഷ്ടമാണ് അഗ്‌നിബാധ മൂലം ഉണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x