Currency

ദുരിതത്തിന് അവസാനമായി; തൊഴില്‍ നഷ്ടപ്പെട്ട മലയാളികള്‍ നാട്ടിലേക്ക് മടങ്ങി

സ്വന്തം ലേഖകന്‍Friday, November 9, 2018 1:50 pm

ദോഹ: ഖത്തറിലെ നിര്‍മാണക്കമ്പനിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഒരു വര്‍ഷത്തോളമായി ബുദ്ധിമുട്ടിലായിരുന്ന 13 മലയാളികളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങി. കോടതി നടപടികളിലൂടെ നഷ്ടപരിഹാരം ഉള്‍പ്പെടെ ലഭിച്ചശേഷമാണു തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയത്. ജോലി ചെയ്തിരുന്ന കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയും നാട്ടിലേക്കു മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെയാണു തൊഴിലാളികള്‍ പ്രതിസന്ധിയിലായത്.

ആനുകൂല്യങ്ങള്‍ ലഭിക്കാതെ നാട്ടിലേക്കു മടങ്ങില്ലെന്ന നിലപാടെടുത്ത തൊഴിലാളികള്‍ക്ക് സന്നദ്ധ സംഘടനകളാണു സഹായവുമായെത്തിയത്. നിയമപ്രകാരമുള്ള സേവനാനന്തര ആനുകൂല്യങ്ങള്‍ക്കായി തൊഴിലാളികള്‍ കോടതിയെ സമീപിച്ചു. അനുകൂല വിധിയിലൂടെ മുഴുവന്‍ ആനുകൂല്യങ്ങളും നേടിയെടുത്താണു തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയത്. അധികൃതരുടെയും കോടതിയുടെയും ഭാഗത്തുനിന്നുള്ള ഇടപെടലിനു തൊഴിലാളികള്‍ നന്ദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x