Currency

മസ്‌കത്തില്‍ പൊതുസ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍Saturday, November 10, 2018 12:12 pm

മസ്‌കത്ത്: പൊതുസ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. പരസ്യ ബോര്‍ഡുകള്‍ക്ക് നഗരസഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിയില്ലാതെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നഗരസഭയില്‍ നിന്ന് ലൈസന്‍സ് ലഭിക്കാതെ ഒരു തരത്തിലുള്ള പരസ്യവും വെക്കാനോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ലെന്നാണ് ആര്‍ട്ടിക്കിള്‍ അഞ്ച് നിര്‍ദേശിക്കുന്നത്. പള്ളികള്‍, ആരാധനാ സ്ഥലങ്ങള്‍, പുരാവസ്തു കെട്ടിടങ്ങള്‍, ശവകുടീരങ്ങള്‍, ചുറ്റമുള്ള മതിലുകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് പരസ്യം ചെയ്യരുതെന്നാണ് ഏഴാം നമ്പര്‍ ആര്‍ട്ടിക്കിള്‍ നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുക്കളിലോ കെട്ടിടങ്ങളിലോ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങളിലും പാര്‍ക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരസ്യം ചെയ്യുന്നതിനും വിലക്കുണ്ട്.

ആദ്യ രണ്ട് നിയമ ലംഘനങ്ങള്‍ക്ക് അമ്പത് റിയാല്‍ വീതം പിഴ ചുമത്തണമെന്ന് 20ാം നമ്പര്‍ ആര്‍ട്ടിക്കിള്‍ നിര്‍ദേശിക്കുന്നു. മൂന്നാം തവണ ഇത് നൂറ് റിയാലായി ഉയരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x