Currency

ദേശീയദിനം: വാഹനങ്ങള്‍ അലങ്കരിക്കാം

സ്വന്തം ലേഖകന്‍Saturday, November 10, 2018 1:16 pm

മസ്‌കത്ത്: ഒമാന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ബോഡി മുഴുവന്‍ സ്റ്റിക്കറുകള്‍ പതിക്കാവുന്നതാണ്. പിന്നിലെ ഗ്ലാസില്‍ സ്റ്റിക്കറുകള്‍ ഡ്രൈവറുടെ പിന്‍കാഴ്ച തടസപ്പെടുത്തരുത്.

ഫോര്‍ വീല്‍ വാഹനങ്ങളുടെ ഫിക്സഡ് സൈഡ് ഗ്ലാസുകള്‍ക്കു മാത്രമാണ് ഇതില്‍ നിന്ന് ഇളവുള്ളൂ. ഇതില്‍ ശരിയായ രീതിയില്‍ സ്റ്റിക്കറുകള്‍ പതിക്കാവുന്നതാണ്. നവംബര്‍ 30 വരെ അലങ്കാരങ്ങള്‍ നിലനിര്‍ത്താം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x