Currency

ഒളിച്ചോടിയ വിദേശി തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Sunday, November 11, 2018 12:34 pm

ഒമാന്‍: ഒളിച്ചോടിയ വിദേശി തൊഴിലാളികളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുതെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന പ്രവണത വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഒമാനി തൊഴില്‍ നിയമ പ്രകാരം സ്‌പോണ്‍സര്‍ അല്ലാതെ മറ്റൊരു തൊഴില്‍ ദാതാവിന് കീഴില്‍ ജോലി ചെയ്യുന്നതും വിസയിലുള്ള തസ്തികയുടെ നിയമ പരിധിക്ക് പുറത്ത് ജോലി ചെയ്യുന്നതും തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് റോയല്‍ ഒമാന്‍ പൊലിസുമായി ചേര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദേശ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ പരിശോധനകള്‍ നടന്നുവരുന്നുണ്ട്.

തൊഴിലാളികളുടെ ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്തിടെ കര്‍ശനമാക്കിയിരുന്നു. തൊഴില്‍ നിയമം പാലിക്കാത്ത കമ്പനിക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് മന്ത്രാലയത്തില്‍ നിന്ന് സേവനങ്ങള്‍ നല്‍കരുതെന്നാണ് പുതിയ മന്ത്രിതല ഉത്തരവില്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x