
ദോഹ: ഇന്റര്‍നാഷണല്‍ വേള്‍ഡ് സമ്മിറ്റ് അവാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ട് ‘മൈ ബുക്ക് ഖത്തര്‍’ അപ്ലിക്കേഷന്‍. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഏറ്റവും മികച്ച ദേശീയ ഡിജിറ്റല്‍ സംരംഭം എന്ന നിലയിലാണ് ‘മൈ ബുക്ക് ഖത്തര്‍’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സമൂഹത്തിന് പ്രയോജനം നല്‍കുന്ന ഡിജിറ്റല്‍ സംഭരംഭങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ഇന്റര്‍നാഷണല്‍ വേള്‍ഡ് സമ്മിറ്റ് അവാര്‍ഡ്.
400-ല്‍ അധികം അന്തര്‍ദേശീയ പ്രോജക്ടുകളില്‍ ബിസിനസ്, കൊമേഴ്സ്യല്‍ വിഭാഗത്തിലാണ് ‘മൈ ബുക്ക് ഖത്തര്‍’ ഇടം പിടിച്ചത്. ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുന്ന അപ്ലിക്കേഷനാണ് ‘മൈ ബുക്ക് ഖത്തര്‍’ .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.