
ദോഹ: ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കു വീസാ രഹിത പ്രവേശനത്തില്‍ (ഓണ്‍ അറൈവല്‍ വീസ) ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തിലായി. ഓണ്‍ അറൈവല്‍ വീസയില്‍ എത്തുന്നവര്‍ക്ക് ഇന്നു മുതല്‍ 30 ദിവസം മാത്രമേ ഖത്തറില്‍ തങ്ങാനാവൂ. 30 ദിവസ കാലാവധിയുള്ള വീസ 30 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയാണ് റദ്ദാക്കിയത്.
ഖത്തറില്‍ ഇടപാടു നടത്താന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡ് സ്വന്തംപേരില്‍ കൈവശമുള്ള ഇന്ത്യക്കാര്‍ക്കേ ഇന്നു മുതല്‍ ഓണ്‍ അറൈവല്‍ വീസ ലഭിക്കൂ. ക്രെഡിറ്റ് കാര്‍ഡിനു പുറമേ ഹോട്ടല്‍ റിസര്‍വേഷന്‍ രേഖയും സാധുവായ മടക്കയാത്രാ ടിക്കറ്റും (30 ദിവസത്തിനുള്ളില്‍ രാജ്യം വിടാനാവുന്നത്) അധികൃതര്‍ മുന്‍പാകെ ഹാജരാക്കണം. പാസ്പോര്‍ട്ടിനു ചുരുങ്ങിയത് 6 മാസ കാലാവധിയും വേണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.