Currency

സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍Monday, November 12, 2018 12:35 pm

ദോഹ: സൈബര്‍ തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്ന് വീണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ആരുമായും പങ്കുവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ ഖത്തറില്‍ കുറഞ്ഞ അളവില്‍ മാത്രമേ നടക്കുന്നുള്ളൂ. എങ്കിലും ജാഗ്രത ആവശ്യമാണെന്ന്് മന്ത്രാലയം നിര്‍ദേശിച്ചു. ലോട്ടറി അടിക്കല്‍, ജോലി വാഗ്ദാനങ്ങള്‍, സാമ്പത്തിക കൈമാറ്റ സഹായങ്ങള്‍ ആവശ്യപ്പെടല്‍ തുടങ്ങിയ ഇമെയിലുകളിലും സന്ദേശങ്ങളിലും തലവച്ചുകൊടുക്കരുത്.

ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാവരുതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് നിര്‍ദേശിച്ചത്. അതിനൂതനമായ വഴികള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നതിന് അവര്‍ എല്ലാ വഴികളും സ്വീകരിക്കും. പല സൈബര്‍ തട്ടിപ്പുകളും നടക്കുന്നത് രാജ്യത്തിനകത്ത് നിന്നല്ല. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതിന് പിന്നില്‍. ഇതിനാല്‍ ഇവരെ കണ്ടെത്തുന്നതിന് ഇന്റര്‍ പോള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായം തേടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് കുറ്റകൃത്യം തടയല്‍ വിഭാഗത്തിലെ ഫസ്റ്റ് ലഫ്റ്റനന്റ് അവൈദ അല്‍നുഐമി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x