
മസ്‌കത്ത്: ഒമാനില്‍ വിദേശികള്‍ക്ക് സ്ഥിര താമസാനുമതി ലഭിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് താമസ കുടിയേറ്റ വിഭാഗം അറിയിച്ചു. പരമാവധി വിസാ കാലാവധി രണ്ടു വര്‍ഷം മാത്രമായിരിക്കും. ഇത് സംബന്ധിച്ചുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ലെഫ്. കേണല്‍ ഹിലാല്‍ ബിന്‍ സൈദ് അല്‍ വഹൈബി അറിയിച്ചു. വിദേശികളുടെ കുട്ടികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതിനുള്ള പ്രായപരിധി 21 വയസായി തുടരും. നിലവില്‍ നിയമമാറ്റം ഉണ്ടായിട്ടില്ല.
ഒമാനില്‍ സന്ദര്‍ശ, തൊഴില്‍ വിസാ നടപടികള്‍ക്ക് ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്നും ഹിലാല്‍ ബിന്‍ സൈദ് അല്‍ വഹൈബി വ്യക്തമാക്കി. പാസ്പോര്‍ട്ട് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഒമാനിലെത്തുന്ന വിദേശികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യാന്തര സിവില്‍ ഏവിയേഷന്റെ നിര്‍ദേശം നടപ്പിലാക്കുകയാണ് ഒമാനിലും. ഒമാനിലെത്തുന്നവരും ഇത് പാലിക്കാന്‍ തയാറാകണം.
എന്നാല്‍, ചില വിദേശ രാജ്യങ്ങളും ചില എംബസികളും പുതിയ പാസ്പോര്‍ട്ട് നല്‍കുന്നതും നേരത്തെയുള്ളവ പുതുക്കുന്നതും കൈയെഴുത്ത് പാസ്പോര്‍ട്ടുകളായിട്ടാണ്. വിസാ നടപടികളില്‍ ഇത് പ്രയാസം സൃഷ്ടിക്കുമെന്നും അദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.