Currency

ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Monday, November 19, 2018 2:17 pm

ദോഹ: ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള ഡയറക്ട് സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പകരം മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ദോഹയില്‍ നിന്നുള്ള ഡയറക്ട് സര്‍വ്വീസുകളാണ് അവസാനിപ്പിക്കുന്നത്. പകരം ഡല്‍ഹിയിലോ മുംബൈയിലോ സ്റ്റോപ്പുകളുള്ള സര്‍വ്വീസുകള്‍ മാത്രമായിരിക്കും ഇനി ജെറ്റ് എയര്‍വേയ്‌സിനുള്ളത്. 1261 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ പാദത്തില്‍ ജെറ്റ് എയര്‍വേയ്‌സ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സര്‍വ്വീസുകളില്‍ മാറ്റം പ്രഖ്യാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x