Currency

പനി: മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്

സ്വന്തം ലേഖകന്‍Wednesday, November 21, 2018 1:00 pm

ദോഹ: കാലാവസ്ഥ മാറ്റം പനി പടര്‍ത്തുന്നതിനാല്‍ അറുപത്തഞ്ചിലേറെ പ്രായമുള്ളവര്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ശൈത്യകാലമായതോടെ ജലദോഷം, വൈറല്‍ പനി, ശ്വാസനാള അണുബാധകള്‍ എന്നിവയ്ക്കു ചികില്‍സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം, ആസ്മ എന്നിവയുള്ളവരില്‍ പനി ഏറെ സങ്കീര്‍ണമാകാം എന്നതിനാലാണു മുന്നറിയിപ്പ്.

പ്രതിരോധ കുത്തിവയ്പെടുത്താല്‍ ഒരു വര്‍ഷത്തേക്ക് പകര്‍ച്ചപ്പനികളെ പേടിക്കേണ്ടതില്ല. എച്ച്എംസി ക്ലിനിക്കുകളിലും എല്ലാ പിഎച്ച്‌സികളിലും പ്രവാസികള്‍ക്കു സൗജന്യ കുത്തിവയ്പ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x