Currency

വിദേശികള്‍ക്ക് ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് ഒമാന്‍ വിലക്കേര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Wednesday, November 21, 2018 1:05 pm

ഒമാന്‍: സ്വദേശികള്‍ അല്ലാത്തവര്‍ക്ക് ഒമാനില്‍ ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി രാജകീയ ഉത്തരവ്. ഇത് പ്രകാരം വിദേശികള്‍ക്ക് ചില പ്രദേശങ്ങളില്‍ ഭൂമി സ്വന്തമാക്കാന്‍ അനുമതിയില്ല. വിദേശികള്‍ ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കരുതെന്നും രാജകീയ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ അനുബന്ധ നിയമങ്ങള്‍ ഭവന നിര്‍മാണ വകുപ്പ് മന്ത്രി വൈകാതെ പുറത്തിറക്കും.

കൊട്ടാരങ്ങള്‍, സുരക്ഷാ ഏജന്‍സികളുടെയോ സേനയുടെയോ സംവിധാനങ്ങള്‍, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങള്‍ക്ക് സമീപമുള്ള മലകളും ദ്വീപുകളും വിദേശികള്‍ക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളില്‍ പെടും. ബന്ധപ്പെട്ട അധികൃതര്‍ക്ക് സ്ഥലത്തിന്റെ പ്രധാന്യം നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ഒമാന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും കൃഷിഭൂമി സ്വന്തമാക്കുന്നതിനുള്ള നിരോധം ബാധകമാണ്. നിയമ ലംഘകര്‍ക്ക് തടവ്, പിഴ ശിക്ഷകള്‍ നല്‍കാന്‍ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x