Currency

ഖത്തറില്‍ വീണ്ടും മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Friday, November 23, 2018 1:39 pm

ദോഹ: വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം(ക്യുഎംഡി). അന്തരീക്ഷത്തില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്കു കാരണമാകുന്നത്. കാര്‍മേഘങ്ങളുടെ തോതനുസരിച്ച് ഓരോ സ്ഥലത്തും മഴയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിന്റെ വടക്കും പടിഞ്ഞാറും മേഖലകളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചു. ദോഹ, റയ്യാന്‍, വക്ര നഗരങ്ങള്‍ ഉള്‍പ്പെടെ മിക്ക സ്ഥലങ്ങളിലും മഴയുണ്ടായി. വടക്കു പടിഞ്ഞാറു ദിശയില്‍ ശീതക്കാറ്റടിക്കുന്നതിനാല്‍ രാത്രി തണുപ്പുംകൂടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x