
ഒമാന്‍: ഒമാനില്‍ വിദേശി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം 3.3 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. 4.7 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുള്ള മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം കുറവുണ്ടായിട്ടുള്ളത്.
വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികമുള്ളത്. ഒക്ടോബര്‍ അവസാനത്തെ കണക്കു പ്രകാരം ഇന്ത്യക്കാരുടെ എണ്ണം 3.8 ശതമാനം കുറഞ്ഞു. ശ്രീലങ്കക്കാരുടെ എണ്ണത്തിലാണ് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ്. അതേസമയം, നേപ്പാള്‍, ഉഗാണ്ട, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.