Currency

സല്‍വ റോഡില്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, November 29, 2018 3:18 pm

ദോഹ: സല്‍വ റോഡില്‍ അല്‍ സൈലിയ ഇന്റര്‍ചേഞ്ച് (എക്‌സിറ്റ് 17) മുതല്‍ മിസൈദ് ഇന്റര്‍ചേഞ്ച് (എക്‌സിറ്റ് 24) വരെയുള്ള 1.3 കിമീ ദൂരത്ത് ഇന്നു മുതല്‍ ഡിസംബര്‍ 2 വരെ അഷ്ഗാല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. അബു സംറയില്‍ നിന്നു ദോഹയിലേക്കും തിരിച്ചുമുള്ള 8 വരി പാതയാണ് സല്‍വ റോഡ്. ഇതില്‍ ഇരു വശത്തുമായി നാലുവരികളിലാണു നിയന്ത്രണം.

അബു സംറയിലേക്കുള്ള വാഹനങ്ങള്‍ 17-ാം നമ്പര്‍ എക്‌സിറ്റില്‍ നിന്നു കിഴക്കുഭാഗത്തുള്ള പാതയിലൂടെ 24-ാം എക്‌സിറ്റിലെത്തി സല്‍വ റോഡില്‍ തിരികെ പ്രവേശിച്ച് യാത്ര തുടരണം. നിയന്ത്രണമുള്ള 1.3 കിലോമീറ്റര്‍ ദൂരത്ത് ഇടത്തേക്ക് തിരിയാനാവില്ല. പരമാവധിവേഗം 80ല്‍ നിന്ന് 60 ആക്കിയിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x