Currency

ഒമാനില്‍ വിവിധ മേഖലകളില്‍ വിദേശികള്‍ക്ക് വീണ്ടും നിയന്ത്രണം

സ്വന്തം ലേഖകന്‍Monday, December 3, 2018 2:38 pm

മസ്‌കത്ത്: വിവിധ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു. സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്‌ഷോപ്പുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് നിയന്ത്രണം.

നേരത്തെ ഈ രംഗങ്ങളില്‍ പ്രവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം വിദേശികളെത്തന്നെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്. ഇതോടൊപ്പം കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്‌സ്മിത്ത്, ഇഷ്ടിക ഫാക്ടറികള്‍ തുടങ്ങിയവയില്‍ വിദേശികള്‍ക്കുണ്ടായിരുന്ന നിയന്ത്രണവും നീട്ടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x