Currency

മഞ്ഞു വീഴ്ച്ച; ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, December 4, 2018 12:12 pm

ദോഹ: ഖത്തറില്‍ കനത്ത മഞ്ഞു വീഴ്ച്ച അനുഭവപ്പെടുന്നതു കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. പ്രധാനമായും രാത്രി വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മൂടല്‍ മഞ്ഞിന്റെ സന്നിധ്യമുള്ളതിനാല്‍ ദൂരകാഴ്ച പരിധി കുറയുമെന്നും അധികൃതര്‍ അറിയിച്ചു.

പൊതുനിരത്തില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞു വീഴ്ച അടുത്ത ദിവസങ്ങള്‍ കൂടി തുടരുമെന്നും ദൂരക്കാഴ്ച പരിധി നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x