Currency

യൂണിവേഴ്‌സിറ്റി തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍: ഓണ്‍ലൈന്‍ സേവനം തുടങ്ങി

സ്വന്തം ലേഖകന്‍Sunday, December 9, 2018 4:18 pm

ദോഹ: യൂണിവേഴ്‌സിറ്റി തുല്യതാ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഓണ്‍ലൈന്‍ സേവനം തുടങ്ങി. വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്‍കൂര്‍ അംഗീകാരം നേടുന്നതിനും ഇത് സഹായകമാകും. ഇലക്രോണിക് സര്‍വീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍അലി പറഞ്ഞു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് പുതിയ സേവനം തേടാം.

സമയവും പ്രയത്‌നവും ലാഭിക്കാനും മന്ത്രാലയത്തില്‍ സന്ദര്‍ശിക്കാതെ തന്നെ അതിനൂതന സൗകര്യമുള്ള വെബ്‌സൈറ്റ് വഴി എളുപ്പത്തില്‍ ആവശ്യം നിറവേറ്റാനുമാവും. വെബ്‌സൈറ്റില്‍ ലഭിക്കുന്ന സേവനങ്ങളും മറ്റു വിവരങ്ങളും റിപ്പോര്‍ട്ടുകളും സ്ഥിതി വിവരക്കണക്കുകളും സന്ദര്‍ശകര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എസ്.എം.എസ് വഴിയും മെയില്‍ വഴിയും വിവരങ്ങള്‍ കൈമാറാന്‍ ഇലക്ട്രോണിക് സംവിധാനത്തിന് കഴിയും. ഇലക്ട്രോണിക് പണമടവിനും സംവിധാനമുണ്ട്്. എവിടെ ഇരുന്നും അപേക്ഷ സമര്‍പ്പിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x