Currency

ഖത്തറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Wednesday, December 12, 2018 4:59 pm

ദോഹ: ഖത്തറില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിന്റെ ശക്തമായ നിരീക്ഷണങ്ങളും നിയന്ത്രങ്ങളും നിലനിന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.

സംരക്ഷണ പ്രദേശങ്ങളിലൂടെ അനധികൃതമായി വാഹനമോടിക്കുക, പുല്‍ത്തകിടികളും ചെടികളും നശിപ്പിക്കുക, സംരക്ഷിത പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയവ കൂടി വരുന്ന സാഹചര്യമാണുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെയാണ് നടപടി കര്‍ശനമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x