
ദോഹ: അപകടങ്ങളിലടക്കം ഇനി ഡ്രോണുകള്‍ രക്ഷക്കെത്തും. എല്ലാ അടിയന്തര സാഹചര്യങ്ങളിലും വേഗത്തിലുള്ള ഇടപെടലിന് പൈലറ്റ് ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇവ ഉപയോഗിച്ച് വ്യക്തികളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റാനാകും. അടിയന്തരഘട്ടങ്ങളില്‍ ഗതാഗതക്കുരുക്കിന്റെയും മറ്റും പ്രശ്‌നങ്ങളും ഇതോടെ ഉണ്ടാവില്ലെന്ന് മന്ത്രാലയം പ്രതിനിധി ലഫ്റ്റനന്റ് ഇസ്സ അല്‍ കുബൈസി പറഞ്ഞു.
മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ നിന്നായിരിക്കും ഡ്രോണുകളുടെ നിയന്ത്രണം. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഡ്രോണുകള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.