
മസ്‌കത്ത്: ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഇവീസ ഉപയോഗിക്കുന്നവരില്‍ ഒമാനികള്‍ മുന്നില്‍. ഇവീസ അനുവദിക്കപ്പെട്ട വിദേശികളുടെ എണ്ണത്തില്‍ ആദ്യ 15ല്‍ ഒമാനും ഇടം നേടിയതായി ടൂറിസം മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ, ജര്‍മനി, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് ആദ്യ സ്ഥാനങ്ങളില്‍.
ഒക്ടോബറില്‍ ഇന്ത്യ അനുവദിച്ച ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയില്‍ 1.55 ശതമാനമാണ് ഒമാനികള്‍. 222,134 ഇടൂറിസ്റ്റ് വിസയാണ് ഈ വര്‍ഷം ജനുവരി – ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.1 ശതമാനം വര്‍ധിച്ചു.
ഒക്ടോബറിനിടെ 28,092 ഒമാനികള്‍ ഇവീസ ഉപയോഗിച്ച് ഇന്ത്യ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഇവീസയില്‍ ഇന്ത്യയില്‍ എത്തിയത് 32,702 ഒമാന്‍ സ്വദേശികളായിരുന്നു. ഈ വര്‍ഷം ഇതുവരെ ആകെ ഇന്ത്യയിലെത്തിയ ഒമാനികള്‍ 806,255 ആണ്. 2018 ജനുവരി- ജൂണ്‍ കാലയളവില്‍ ഇന്ത്യ അനുവദിച്ചത് 1,109,740 ഇലക്ട്രിക് വീസകളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.