
ദോഹ: അന്നം നല്കുന്ന നാടിനായി പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം. ഏഷ്യന്‍ ടൗണിലും ആസ്പയര് പാര്‍ക്കിലുമായി നടന്ന വിവിധ പരിപാടികളില്‍ നൂറുകണക്കിനാളുകളാണ് ഖത്തറിന്റെ ദേശീയദിനാഘോഷം ഗംഭീരമാക്കിയത്. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമാവര്‍ വരെയും വിവിധ പ്രവാസി സമൂഹങ്ങളിലെ വ്യാപാര പ്രമുഖരും നയതന്ത്രപ്രതിനിധികളും ഉന്നത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആസ്പെയര് പാര്‍ക്കിലെ ഫ്രണ്ട്ഷിപ്പ് പരേഡില്‍ പങ്കെടുത്തു. സംസ്കാരങ്ങളുടെ വൈവിധ്യങ്ങള്‍ നിറഞ്ഞൊഴുകിയ ഫ്രണ്ട്ഷിപ്പ് പരേഡില്‍ ഓരോ രാജ്യവും തങ്ങളുടെ പ്രത്യേക സ്റ്റാളുകള്‍ നിര്‍മിച്ചിരുന്നു.
ഖത്തറിന്റെ വളര്‍ച്ചക്കും പുരോഗതിക്കും തങ്ങളുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടിയും അന്നം നല്കുന്ന രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്നതായിരുന്നു ഫ്രണ്ട്ഷിപ്പ് പരേഡ്. നയതന്ത്ര, സൗഹൃദ ബന്ധത്തിന്റെ ഊഷ്മളതയും ആഴവും പരേഡില്‍ പ്രകടമായിരുന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിലെ 40ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറുക്കണക്കിനാളുകളാണ് ഫ്രണ്ട്ഷിപ്പ് പരേഡില്‍ പങ്കെടുത്തത്.
മാതൃരാജ്യത്തിന്റെയും ഖത്തറിന്റെയും പതാകകള്‍ ഒരുമിച്ച് കെട്ടി, ഖത്തറിന് പിന്തുണയെന്ന് ആര്‍ത്ത് വിളിച്ചാണ് പരേഡ് നീങ്ങിയത്. വിദേശകാര്യമന്ത്രാലയം പ്രോട്ടോകോള്‍ വകുപ്പ്, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍, അംഗീകൃത ഓഫീസുകള്‍ എന്നിവയുമായി സഹകരിച്ച് ഖത്തര്‍ ദേശീയദിനാഘോഷ സംഘാടക സമിതിയാണ് ഫ്രണ്ട്ഷിപ്പ് പരേഡ് സംഘടിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.