Currency

ദേശീയ ദിനാഘോഷങ്ങള്‍ 20ന് സമാപിക്കും

സ്വന്തം ലേഖകന്‍Thursday, December 20, 2018 3:30 pm

ദോഹ: ദര്‍ബ് അല്‍ സായിലെ ദേശീയ ദിനാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. 12 മുതല്‍ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന വേദിയാണ് അല്‍ സദ്ദിലെ ദര്‍ബ് അല്‍ സായ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒട്ടേറെ വിനോദ പരിപാടികളാണു ദര്‍ബ് അല്‍ സായില്‍ സംഘടിപ്പിച്ചിരുന്നത്. എല്ലാ ദിവസങ്ങളിലും വലിയ ജനപങ്കാളിത്തവും ദര്‍ബ് അല്‍ സായിലെ പരിപാടികള്‍ക്ക് ഉണ്ടായിരുന്നു. മന്ത്രാലയങ്ങള്‍, വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയുടെ പവിലിയനുകള്‍ ഒട്ടേറെ ആളുകളെ ആകര്‍ഷിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ 8 വകുപ്പുകളുടെ പവലിയനുകളാണു ദര്‍ബ് അല്‍ സായിലുള്ളത്.

പ്രതിരോധ മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, നഗരസഭ പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളില്‍ കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ഒട്ടേറെ വിനോദ പരിപാടികള്‍ സജ്ജമാക്കിയിരുന്നു. എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്വദേശികളും പ്രവാസികളുമായി ആയിരക്കണക്കിന് ആളുകളാണ് അണി ചേര്‍ന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രദര്‍ശന നഗരിയില്‍ ചുറ്റിക്കറങ്ങാനായി മിനി മെട്രോയും സജ്ജമാക്കിയിട്ടുണ്ട്. മിനി സൂഖ് വാഖിഫും ദര്‍ബ് അല്‍ സായിലുണ്ട്.

സമാപന ദിവസമായ ഇന്ന് രാവിലെ 9 മുതല്‍ 1 വരെ കുടുംബങ്ങള്‍ക്കും, ഉച്ചയ്ക്കു ശേഷം 3 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്കും പ്രവേശനം ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x