
ദോഹ: അല്‍ സുവൈദി ഇന്റര്‍സെക്ഷനും അല്‍ മിഹൈര്‍ജ ഇന്റര്‍സെക്ഷനും ഇടയില്‍ അല്‍ വാബ് സ്ട്രീറ്റില്‍ രണ്ടിടത്തായി ആറു മാസത്തേക്ക് അഷ്ഗാല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നു. മുവൈദറില്‍ നിന്ന് അല്‍ സദ്ദിലേക്കുള്ള മുഖ്യപാതയില്‍ അല്‍ മിഹൈര്‍ജ-അല്‍ വാബ് ഇന്റര്‍സെക്ഷനുകള്‍ക്കിടയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലെ മൂന്നു വരികളും ഞായറാഴ്ച അടയ്ക്കും.
ആറുമാസത്തേക്കു സമാന്തരപാതയിലൂടെ ഗതാഗതം തിരിച്ചുവിടുമെന്നാണ് അഷ്ഗാലിന്റെ അറിയിപ്പ് അല്‍ സദ്ദില്‍ നിന്നു മുവൈദറിലേക്കുള്ള മുഖ്യപാതയില്‍ അല്‍ സുവൈദി-അല്‍ വാബ് ഇന്റര്‍സെക്ഷനുകള്‍ക്കിടയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മൂന്നുവരികളും അടയ്ക്കും. ഈ മാസം 31 മുതല്‍ ആറുമാസത്തേക്കു സമാന്തരപാതയിലൂടെയാണു വാഹനങ്ങള്‍ കടത്തിവിടുക. റോഡിന്റെ കിടപ്പില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനാണു ഗതാഗതം സമാന്തരപാതകളിലൂടെ തിരിച്ചുവിടുന്നത്. രണ്ടിടത്തും പരമാവധിവേഗം 50 കിലോമീറ്ററാക്കി കുറച്ചിട്ടുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.