Currency

ഒമാനില്‍ 2040 ഓടെ വിനോദ സഞ്ചാര-ലോജിസ്റ്റിക്‌സ് രംഗത്ത് എട്ടുലക്ഷം തൊഴിലവസരം

സ്വന്തം ലേഖകന്‍Saturday, December 22, 2018 12:52 pm

മസ്‌കത്ത്: ഒമാനില്‍ 2040ഓടെ വിനോദ സഞ്ചാരമേഖലയില്‍ അഞ്ചു ലക്ഷവും ലോജിസ്റ്റിക്‌സ് മേഖലയില്‍ എട്ടു ലക്ഷവും തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തല്‍. വിനോദസഞ്ചാര മേഖലയിലെ അഞ്ചു ലക്ഷം തൊഴിലവസരങ്ങളില്‍ 75 ശതമാനം സ്വദേശികള്‍ക്കായിരിക്കും ലഭിക്കുക. അടുത്ത രണ്ടു വര്‍ഷത്തില്‍ മറ്റു എണ്ണേതര മേഖലകളെ അപേക്ഷിച്ച് വിനോദസഞ്ചാര രംഗത്തായിരിക്കും സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

2020 ഓടെ വിനോദസഞ്ചാര മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് 44.1 ശതമാനമാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2018ല്‍ 42 ശതമാനം, 2017ല്‍ 41.1 ശതമാനം എന്നിങ്ങനെയാണ് ഈ മേഖലയിലെ സ്വദേശിവത്കരണ നിരക്ക്. വ്യവസായ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 2020ല്‍ നിലവിലെ 33 ശതമാനത്തില്‍നിന്ന് 35 ശതമാനത്തിലെത്തും.

2040 ഓടെ പ്രതിവര്‍ഷം 1.17 കോടി രാജ്യാന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ദേശീയ വിനോദസഞ്ചാര നയം ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ വിനോദസഞ്ചാര മേഖലയുടെ പങ്ക് ആറു ശതമാനത്തിലധികമായി ഉയര്‍ത്താനും നയം ലക്ഷ്യം വെക്കുന്നു. 2020ഓടെ 21,000 നേരിട്ടുള്ള തൊഴിലുകള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x