Currency

ഖത്തറില്‍ റസിഡന്‍ഷ്യല്‍ മേഖലകളില്‍ ബാച്ചില്ലേഴ്‌സിന് റൂം അനുവദിക്കില്ല

സ്വന്തം ലേഖകന്‍Monday, December 24, 2018 3:53 pm

ദോഹ: ഖത്തറില്‍ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളില്‍ അവിവാഹിതരായ പ്രൊഫഷനലുകള്‍ക്ക് റൂം അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളില്‍ പ്രൊഫഷണലുകള്‍ക്ക് വലിയ കമ്പനികള്‍ സിംഗിള്‍ റൂം അനുവദിക്കുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍ നയം രൂപീകരിച്ചു.

സിംഗിള്‍ റൂമില്‍ താമസിക്കുന്ന ചിലര്‍ പാര്‍പ്പിട സ്ഥലങ്ങളിലെ നിയമങ്ങള്‍ ലംഘിക്കുകയും അത് കുടുംബങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയും ചെയ്യുന്നതായി ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ഇക്കാര്യത്തില്‍ എത്ര വലിയ കമ്പനികളുടെ ഓഫര്‍ ആയാലും നിര്‍മാണ കമ്പനികള്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യത്തിനു സിംഗിള്‍ റൂം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x