
ദോഹ: ഖത്തറില് വാടകകരാറുകളുടെ രജിസ്ട്രേഷനും സാക്ഷ്യപ്പെടുത്തലും ഇനി മുതല് ഓണ്ലൈനായി ചെയ്യാം. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വീട് വാടകയ്ക്കെടുക്കുന്ന പ്രവാസികള്ക്കും കെട്ടിട ഉടമകളായ സ്വദേശികള്ക്കും ഏറെ സഹായകരമാകുന്ന രീതിയിലാണ് പുതിയ ഓണ്ലൈന് സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ mme.gov.qa എന്ന വെബ്സൈറ്റ് വഴിയാണ് വാടക രജിസ്ട്രേഷനും സാക്ഷ്യപ്പെടുത്തലും പൂര്ത്തിയാക്കേണ്ടത്.
വാടകകരാറിന്റെ പകര്പ്പ്, ഉടമസ്ഥാവകാശരേഖ, വൈദ്യുതി, കുടിവെള്ള കണക്ഷന് നമ്പറുകള്, എന്നിവയാണ് രജിസ്റ്റര് ചെയ്യാന് വേണ്ട രേഖകള്. വാര്ഷിക വാടകയുടെ .5 ശതമാനം രജിസ്ട്രേഷന് ഫീസായി അടയ്ക്കണം. എന്നാല് ഇത് 250 റിയാലില് കുറയാനോ 2500 റിയാലില് കൂടാനോ പാടില്ല. വാടകയ്ക്കെടുത്തയാള് മറ്റൊരാള്ക്ക് വീണ്ടും വാടകയ്ക്ക് നല്കുകയാണെങ്കില് ആദ്യ കരാറിന്റെ പകര്പ്പും ഹാജരാക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.