
ദോഹ: ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്കും സേവനദാതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ താരിഫ് നിശ്ചയിച്ചതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.
ടെലികോം അതോറിറ്റി പ്രസിദ്ധീകരിക്കുന്ന റീട്ടെയില്‍ താരിഫ് ഇന്സ്ട്രക്ഷന് അഥവാ ആര്.ടി.ഐ അനുസരിച്ചാണ് ഖത്തറില്‍ ടെലികോം കമ്പനികള്‍ അവരുടെ നിരക്കുകള്‍ നിശ്ചയിക്കേണ്ടത്. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പുതിയ ആര്.ടി.ഐ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് നേരത്തെ മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു. ഇതനുസരിച്ച് നാളെ മുതല്‍ മുഴുവന്‍ ടെലികോം കമ്പനികളും അവരുടെ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണം.
4 മാസത്തിനുള്ളില്‍ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കള്‍ ഒഴിവാക്കണം. ഉപഭോക്താവിന് അവര്‍ക്കു യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്ക് മാറാനും നാലു മാസത്തെ സമയം അനുവദിക്കും. ഇതു ടെലികോം മേഖലയിലെ മല്‍സരക്ഷമത ഉയര്‍ത്തും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാകും.
വിവിധ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കു യോജിച്ച രീതിയില്‍ നിരക്കുകള്‍ നിശ്ചയിക്കാന്‍ പുതിയ ആര്‍ടിഐ പ്രകാരം സേവനദാതാക്കള്‍ക്കു കഴിയും. പുതിയ നിരക്കുകളും പദ്ധതികളും സേവന ദാതാക്കള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.