
ദോഹ: ഖത്തറിലെ പൊതുസേവനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ്-2 കൂടുതല്‍ സേവനങ്ങള്‍ ചേര്‍ത്ത് പരിഷ്‌കരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് കൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും മെട്രാഷ് മുഖേന ഇനി ഫീസുകള്‍ നല്‍കാം. പുതിയ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനയ്ക്കുള്ള ഫീസുകളും ഇനി മുതല്‍ മെട്രാഷ് വഴി അടയ്ക്കാം. മെട്രാഷ്-2 മുഖേനെ നല്‍കുന്ന ഫീസുകള്‍ ക്രഡിറ്റ് കാര്‍ഡ് പോലെ തന്നെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനി മുതല്‍ നല്‍കാവുന്നതാണ്.
പൊതു ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന ശക്തമായ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്‍അസീസ് അല്‍റുവൈലി അറിയിച്ചത്. നേരത്തെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ ഫീസുകള്‍ അടക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പുതുതായി വരുന്ന തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള ഫീസുകളും മെട്രാഷ് വഴി അടക്കാന്‍ കഴിയും. വാഹനങ്ങളുടെ ഇരു ഭാഗങ്ങളിലും പതിക്കുന്ന സണ്‍ഗ്ലാസിനുള്ള അനുമതി ഫീസും ഇനി മുതല്‍ മെട്രാഷ് വഴി അടക്കാം.
ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ലൈസന്‍സിനും ഇതിലൂടെ അപേക്ഷിക്കാവുന്നതാണ്. ട്രാഫിക് വകുപ്പിന്റെ ഓഫീസില്‍ പേകാതെ തന്നെ ക്യൂപോസ്റ്റ് വഴി കാര്‍ഡുകള്‍ കൈപറ്റാനും സാധിക്കും. നമ്പര്‍ പ്ലേയിറ്റ് നഷ്ടപ്പെടുക, ആക്‌സിഡന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങളും മെട്രാഷ്-2 വഴി നടക്കും. നിലവില്‍ 174 സേവനങ്ങളാണ് മെട്രാഷ് വഴി ലഭ്യമാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.