
ദോഹ: ഖത്തറില്‍ വിവിധയിടങ്ങളിലായി കൂടുതല്‍ പ്രാദേശിക കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതിയുടെ തീരുമാനം. ഇതിനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചതായി സുപ്രീം കൗണ്‍സില്‍ അറിയിച്ചു. കേസുകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരവും കാലതാമസം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിയുടെ പുതിയ ആലോചന.
ട്രാഫിക് പ്രശ്നങ്ങളും ദൂരവും കാരണം ദോഹയിലെ നിലവിലെ കോടതികളില്‍ ജനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് ഇതോടെ പരിഹരിക്കപ്പെടും. നിലവില്‍ കോടതികളില്‍ നിന്ന് ലഭിക്കേണ്ട പല രേഖകളും ഗവണ്മെന്റ് സേവന കേന്ദ്രങ്ങളില്‍ നിന്ന് നല്കി തുടങ്ങിയിട്ടുണ്ട്. ഇത് മുഖേനെ പൊതു ജനങ്ങള്‍ക്ക് കോടതികള്‍ കയറി ഇറങ്ങാതെ തന്നെ സര്‍ട്ടിഫിക്കറ്റുകളെല്ലാം ലഭിക്കുമെന്ന സൗകര്യമുണ്ട്.
അതുപോലെ തന്നെ ചില കോടതികള്‍ വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനവും വലിയ ആശ്വാസമാണ്. കോടതികളുടെ പരിസരങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും വലിയ ആശ്വാസമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.