
ഒമാന്‍: വാഹനാപകടങ്ങള്‍ക്ക് മുഖ്യ കാരണം അമിത വേഗതയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. വാഹനാപകടങ്ങളില്‍ 70 ശതമാനവും അമിത വേഗത മൂലം സംഭവിക്കുന്നതാണ്. അശ്രദ്ധയോടെ വാഹനങ്ങളെ മറികടക്കുന്നതും ഏറെ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. രാജ്യത്ത് അപകടനിരക്ക് കുറഞ്ഞുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
അപകടനിരക്കില്‍ 67 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടങ്ങളിലെ മരണനിരക്ക് 33 ശതമാനം കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണത്തില്‍ 52 ശതമാനവും കുറവുണ്ടായി. വേഗത നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി റഡാറുകള്‍ സ്ഥാപിച്ചത് കാരണം അപകട നിരക്ക് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെങ്കിലും അസാധാരണ വേഗത അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
റഡാറുകളുള്ള സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള സ്ഥിരം ഡ്രൈവവര്‍മാര്‍ കാമറകളുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് വേഗത കുറക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.