
മസ്കത്ത്: ഇരുപത്തി നാലാമത് അന്താരാഷ്ട്ര മസ്കത്ത് പുസ്തകമേള ഫെബ്രുവരി 21ന് ആരംഭിക്കും. ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന മേള മാര്‍ച്ച് മൂന്ന് വരെയുണ്ടാകും. വ്യാഴാഴ്ച ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്‍ മുനീം ബിന്‍ മന്‍സൂര്‍ അല്‍ ഹസനിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നത കമ്മിറ്റി യോഗത്തില്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍, മത്സര ഇനങ്ങള്‍ എന്നിവയും കമ്മിറ്റി ചര്‍ച്ചചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുസ്തകാലയങ്ങളും പ്രസാധകരും പങ്കെടുക്കുന്ന മസ്കത്ത് അന്തരാഷ്ട്ര പുസ്തകമേള ഗള്‍ഫ് മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന പുസ്തകാലയങ്ങള്ക്കൊപ്പം ഈജിപ്ത്, ലബനാന്, തുര്‍ക്കി, തുനീഷ്യ, സുഡാന് തുടങ്ങിയ അറബി രാജ്യങ്ങളില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ള പ്രസാധകരും മേളയില്‍ എത്താറുണ്ട്.
ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സന്റെറില്‍ വിപുലമായ സൗകര്യങ്ങളാണ് മേളക്കുവേണ്ടി ഒരുക്കുന്നത്. റഫറന്‍സ് പുസ്തകങ്ങളും പാഠ്യപുസ്തകങ്ങളും അടക്കം എല്ലാ പുസ്തകങ്ങളും ലഭ്യമായതിനാല്‍ വന്‍ തിരക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടത്. പ്രസാധകര് പുസ്തകം നേരിട്ട് വില്പന നടത്തുന്നതിനാല്‍ വിലക്കുറവുണ്ടാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.