
മസ്കത്ത്: മസ്കത്തില് നിന്നുള്ള സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നിര്‍ത്തലാക്കുന്നു. ഫെബ്രുവരി 10 മുതല്‍ സര്‍വ്വീസുകളുണ്ടാകില്ല. കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്കാണ് മസ്കത്തില് നിന്നും സര്‍വ്വീസ് നടത്തിയിരുന്നത്.
ഇതില്‍ കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി സര്‍വ്വീസുകള്‍ കഴിഞ്ഞ മാസങ്ങളില്‍ അവസാനിപ്പിച്ചിരുന്നു. 2008ലാണ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും മസ്കത്തിലേക്ക് ജെറ്റ് എയര്‍വേസ് സര്‍വ്വീസ് ആരംഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.