
മസ്‌കത്ത്: മസ്‌കത്ത് നഗരത്തിന് ഇനി ഒരു മാസത്തെ ആഘോഷ ദിനരാത്രങ്ങള്‍. നഗരത്തിന്റെ വാര്‍ഷികാഘോഷമായ മസ്‌കത്ത് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു. വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പ്രകടനങ്ങളോടെ ആഘോഷിക്കുന്ന മസ്‌കത്ത് ഫെസ്റ്റിവലിന് നസീം ഗാര്‍ഡനും അല്‍ അമിറാത്ത് പാര്‍ക്കും മുഖ്യ വേദിയാവും.
ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളക്കാണ് തുടക്കമായത്. കലാ സാംസ്‌കാരിക മേളകള്‍ക്കൊപ്പം ഒമാനിന്റെ തനത് ഭക്ഷണങ്ങളുടെ രുചി നുകരുന്നതിനും മസ്‌കത്ത് ഫെസ്റ്റിവലില്‍ നിരവധി സ്റ്റാളുകളുണ്ട്. നസീം ഗാര്‍ഡനും അല്‍ അമിറാത്ത് പാര്‍ക്കുമാണ് ഫെസ്റ്റിവലിന്റെ മുഖ്യ വേദികളായി സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഉത്സവ വേദികളില്‍ വൈകുന്നേരം നാല് മുതലാണ് പ്രവേശനം. സാധാരണ ദിവസങ്ങളില്‍ രാത്രി 11നാണ് ഫെസ്റ്റിവല്‍ അവസാനിക്കുന്നത്.
വാരാന്ത്യ ദിവസങ്ങളില്‍ രാത്രി 12 വരെ ഉത്സവ വേദികള്‍ സജീവമായിരിക്കും. വാണിജ്യ സ്റ്റാളുകള്‍ ഒരുങ്ങുന്നത് നസീം ഗാര്‍ഡനിലാണ്. കരകൗശല വസ്തുക്കള്‍ അടക്കം നിരവധി ഉല്‍പന്നങ്ങള്‍ സ്റ്റാളുകളില്‍ ലഭ്യമാവും. മസ്‌കത്ത് നഗരത്തിന് ഫെബ്രുവരി ഒമ്പത് വരെ ഇനി ഉത്സവത്തിന്റെ ആരവങ്ങളായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.