
ഒമാന്‍: ഒമാനില്‍ വ്യവസായ- ട്രാവല്‍- ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ തോത് വര്‍ധിപ്പിക്കുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് കര്‍ശനമായ നയങ്ങളാണ് ഒമാന്‍ നടപ്പിലാക്കി വരുന്നത്.
ചരക്കു ഗാഗത മേഖലയിലെ സ്വദേശിവത്കരണ തോതില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വ്യവസായ മേഖലയില്‍ സ്വദേശിവത്കരണ തോത് ഈ വര്‍ഷം 34 ശതമാനമായും 2020ഓടെ 35 ശതമാനമായും ഉയര്‍ത്താനാണ് പദ്ധതി. ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ ദേശവത്കരണ തോത് ഈ വര്‍ഷം വര്‍ഷം 43.1 ശതമാനമായും 2020ഓടെ 44.1 ശതമാനമായും ഉയര്‍ത്തും.
ചരക്കുഗതാഗത മേഖലയില്‍ 2017ല്‍ 14 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 18 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇത് ഈ വര്‍ഷവും തുടരും. സെയില്‍സ്/മാര്‍ക്കറ്റിങ് തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ആശാരി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 2013 അവസാനം മുതല്‍ താല്‍ക്കാലിക വിസാ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കി വരികയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏര്‍പ്പെടുത്തിയ പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിലെ താല്‍ക്കാലിക വിസാ നിരോധത്തിന്റെ കാലാവധിയും നീട്ടാനിടയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രാജ്യത്തെ വിദേശികളുടെ എണ്ണം 3.4 ശതമാനം കുറഞ്ഞിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.