Currency

ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിഷന്‍: ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, January 17, 2019 3:01 pm

മസ്‌കത്ത്: 2019 -2020 അധ്യായന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനാണ് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമുള്ളത്. ഫെബ്രുവരി 17 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. അടുത്ത അധ്യായന വര്‍ഷം മുതല്‍ ക്ലാസ് ആരംഭിക്കുന്ന ബോഷര്‍ ഇന്ത്യന്‍ സ്‌കൂളിലേക്കും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

പുതിയ ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒഴികെയുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയാണ് ഓണ്‍ലൈന്‍ വഴി അഡ്മിഷന്‍ നല്‍കുന്നത്. ബോഷര്‍ സ്‌കൂളില്‍ കെജി മുതല്‍ ഏഴാം ക്ലാസ് വരെയും അപേക്ഷ സ്വീകരിക്കും.

ആദ്യ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളിന്റെ വിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും അറിയിക്കും. ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെടാത്തവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തും. അപേക്ഷിക്കേണ്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാക്കും. www.indianschoolsoman.com എന്ന പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x