
മസ്‌കത്ത്: മുവാസലാത്ത് ബസ് സര്‍വീസ് റൂട്ടില്‍ മാറ്റം. മസ്‌കത്തില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസിലാണ് മാറ്റം വരുത്തിയത്. മസ്‌കത്ത് അസൈബിയിലെ മുവാസലാത്ത് ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ സഹ്വ ടവര്‍, മബേല, ബര്‍ക, അല്‍മിന, സുവൈഖ്, ഖാബൂറ, സഹം, സുഹാര്‍ എന്നിവിടങ്ങള്‍ കടന്ന് ദുബായിലെ റാഷിദിയ ബസ്സ്റ്റേഷനില്‍ അവസാനിക്കും.
തിരിച്ചും ഇതേറൂട്ടില്‍ തന്നെയാകും സര്‍വീസ്. ഈ മാസം 21 മുതല്‍ സര്‍വീസ് പ്രാബല്യത്തില്‍ വരും. മസ്‌കത്ത്- ദുബായ് റൂട്ടില്‍ നിലവില്‍ ദിനംപ്രതി മുവാസലാത്ത് മൂന്ന് സര്‍വീസുകളാണ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.