
മസ്കത്ത്: ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി മസ്കത്ത് ഗവര്‍ണറേറ്റില്‍ നടന്നുവരുന്ന വിപുലമായ കൊതുക് നിവാരണ കാമ്പയിന് ഇന്ന് സമാപിക്കും. ‘നമ്മള് തുടങ്ങിയിട്ടുണ്ട്, നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം’ എന്ന പേരിലുള്ള കാമ്പയിന് ഈ മാസം എട്ടിന് സീബിലാണ് തുടക്കമായത്. ആരോഗ്യ മന്ത്രാലയം, മസ്കത്ത് നഗരസഭയുടെ സഹകരണത്തോടെയാണ് കൊതുക് നിവാരണ കാമ്പയിന് നടത്തിവരുന്നത്.
ഊഹാപോഹങ്ങള്‍ അവഗണിക്കുകയും വിവരങ്ങള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് മാത്രം തേടുകയും വേണം. ഫോഗിങ് ഉള്‍പ്പെടെ നടത്തുന്നതിന് പുറമെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളെ കുറിച്ച് പഠനം നടത്തുകയും കാമ്പയിന്റെ ലക്ഷ്യമാണ്.
നീന്തല്‍ക്കുളങ്ങള്‍, ഫൗണ്ടനുകള്‍, കാര്‍ഷികാവശ്യത്തിനുള്ള കുടങ്ങള്‍ എന്നിവയിലെ വെള്ളം അഞ്ച് ദിവസം കൂടുേമ്പാള്‍ മാറ്റണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളില്‍ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തില്‍ ബാക്കിയുള്ള വെള്ളം ഒഴുക്കി കളയണം.
ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകള്‍ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.