
ദോഹ: കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശി കുന്നത്ത് സിദ്ധീഖ് (43) ദോഹയില്‍ നിര്യാതനായി. അസുഖബാധിതനായി കഴിഞ്ഞ ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വര്‍ഷങ്ങളായി ഖത്തറിലാണ്. ടൊയോട്ടയില്‍ ആയിരുന്നു ജോലി. പരേതനായ കുന്നത്ത് കുഞ്ഞമ്മദിന്റെ മകനാണ്. കല്ലാച്ചി വിഷ്ണുമംഗലം തറവട്ടത്ത് അഫ്സത്താണ് ഭാര്യ. മക്കള്‍: ഹന്ന ഫാത്തിമ, ഫാത്തിമ ലിയാന, സന യാസ്മിന്, ഐഷ അഫ്രീന്.
സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഹുസൈന് കുന്നത്ത്, മൊയ്തു മാസ്റ്റര്‍ (മാപ്പിളപ്പാട്ട് രചയിതാവ്), ആലി, അബ്ദുറഹ്മാന് മാസ്റ്റര്‍, മൂസ (ദുബായ്), തുഫൈല്‍ (കുവൈത്ത്). മൂന്ന് സഹോദരിമാരുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.