
ദോഹ: ഏഷ്യന്‍ കപ്പിലെ ഖത്തറിന്റെ കിരീടനേട്ടത്തില്‍ ആഹ്ലാദവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ദേശീയ ടീമിന്റെ വിജയത്തിന് ടിക്കറ്റ് നിരക്കില്‍ ഇളവുവരുത്തിയാണ് ഖത്തര്‍ എയര്‍വേയ്‌സ് സന്തോഷം പങ്കിടുന്നത്. 25 ശതമാനം വരെയാണ് നിബന്ധനകള്‍ക്ക് വിധേയമായി ഇളവുനല്‍കുന്നത്. പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ഇരട്ടി ക്യുമൈല്‍സും ക്യു പോയിന്റും നേടാനുള്ള അവസരവുമുണ്ട്.
ഫെബ്രുവരി മൂന്നു മുതല്‍ 14 വരെയാണ് കാലാവധി. ഫെബ്രുവരി മൂന്നുമുതല്‍ ആഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ്. ഈ മാസം 14വരെ ഖത്തര്‍ ഡ്യൂട്ടി ഫ്രീ (ക്യു.ഡി.എഫ്)യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടാഴ്ചത്തെ പ്രത്യേക ഇളവുണ്ടാകും. 20 ശതമാനമാണ് ഇളവ്. ഖത്തര്‍ ടീമിന്റെ ചരിത്രനേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നുണ്ടെന്നും ഇത് എല്ലാവരുടെയും വിജയമാണെന്നും നിയമം ലംഘിച്ചുള്ള അന്യായ ഉപരോധത്തിനെതിരായ വിജയമാണ് ഇതെന്നും ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.