Currency

അറ്റകുറ്റപ്പണി: സലാല സുല്‍ത്താന്‍ ഖാബൂസ് റോഡ് മേയ് 3 വരെ അടയ്ക്കുന്നു

സ്വന്തം ലേഖകന്‍Thursday, February 7, 2019 1:02 pm

മസ്‌കത്ത്: സലാലയില്‍ സുല്‍ത്താന്‍ ഖാബൂസ് റോഡ് അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നു. ശനി മുതല്‍ മേയ് 3 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി ദോഫാര്‍ മുനിസിപ്പാലിറ്റി അറിയിച്ചു.

ഖുറം റൗണ്ട് എബൗട്ട് മുതല്‍ റയ്‌സൂത് റൗണ്ട് എബൗട്ട് വരെയാണ് നവീകരണം. റയ്‌സൂതിലേക്കും തിരികെയുമുള്ള യാത്രക്കാര്‍ ‘എയ്റ്റീന്‍ത് നവംബര്‍’ റൂട്ടിലൂടെ പോകണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x