Currency

ദേശീയ കായികദിനം 12ന്; ആരോഗ്യത്തിനായി ഒരുമിക്കാം

സ്വന്തം ലേഖകന്‍Monday, February 11, 2019 4:54 pm

ദോഹ: ഖത്തര്‍ ദേശീയ കായികദിനം നാളെ ആഘോഷിക്കും. രാജ്യത്തൊട്ടാകെ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. ജനത്തിന്റെ ആരോഗ്യം ഏറ്റവും മുന്‍ഗണനയുള്ള വിഷയമെന്നതിനാലാണ് ഖത്തര്‍ സര്‍ക്കാര്‍ ദേശീയ കായികദിനം ആഘോഷിക്കുന്നത്. പൊതുഅവധി നല്‍കി കായികദിനം ആചരിക്കുന്ന ഏക രാജ്യമാണ് ഖത്തര്‍. പരിപാടികളുടെ വിശദാംശങ്ങള്‍ ദേശീയ കായികദിന കമ്മിറ്റി ചെയര്‍മാനും ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍(ക്യുഎസ്എഫ്എ) പ്രസിഡന്റുമായ അബ്ദുറഹ്മാന്‍ ബിന്‍ മുസല്ലം അല്‍ദോസരി പ്രഖ്യാപിച്ചു.

നൂതനമായ പരിപാടികളായിരിക്കും ഇത്തവണ അരങ്ങേറുക. അല്‍ബിദ പാര്‍ക്കില്‍ ഫണ്‍ റേസ്, ബലൂണ്‍ റേസ് എന്നിവ നടക്കും. ബിദ പാര്‍ക്കില്‍ രാവിലെ എട്ടരക്ക് പരിപാടികള്‍ തുടങ്ങും. ആസ്പയര്‍ പാര്‍ക്ക്, കതാറ, കോര്‍ണീഷ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം കായികദിന പരിപാടികള്‍ നടക്കും. വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ പരിപാടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x