
ദോഹ: സ്വകാര്യസ്‌കൂളുകളുടെ പ്രവേശന നടപടികള്‍ കൂടുതല്‍ സുതാര്യമാകുന്നു. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളുടെ ഫലമാണിത്. സ്‌കൂളുകളുടെ പ്രവേശന നടപടികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ രീതി. വ്യത്യസ്ത പാഠ്യപദ്ധതികള്‍ക്ക് കീഴില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെയുള്ള പ്രവേശനനടപടികള്‍ ഇതോടെ കൂടുതല്‍ സുതാര്യമാവുകയാണ്. രക്ഷിതാക്കളുടെ പരാതികള്‍ക്ക് പരിഹാരവുമായി സ്വകാര്യ സ്‌കൂളുകളുമായി സഹകരിച്ചാണ് മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നത്.
തങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ കാമ്പസില്‍ തന്നെ പ്രവേശനം കിട്ടണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം കൂടിയാണ് ഇതോടെ സഫലീകരിക്കപ്പെടുന്നത്. അതത് രാജ്യക്കാരായ കുട്ടികള്‍ക്ക് അതത് സ്‌കൂളുകളില്‍ പ്രവേശനത്തില്‍ മുന്‍ഗണന നല്‍കണമെന്നുണ്ട്. മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ ഇതിന് മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സ്‌കൂളുകള്‍ തങ്ങളുടെ സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്.
പ്രവേശനനടപടിക്രമങ്ങള്‍, അപേക്ഷിക്കേണ്ട രീതി, അവസാന ദിവസം തുടങ്ങിയ വിവരങ്ങളൊക്കെ സ്‌കൂള്‍ വെബ്‌സൈറ്റുകളില്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള പോര്‍ട്ടലുകളും സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍, ബ്രിട്ടീഷ്, പാകിസ്താനി, ശ്രീലങ്കന്‍ തുടങ്ങിയ വ്യത്യസ്ത പാഠ്യപദ്ധതിയാണ് ഖത്തറിലെ വിവിധ സ്വകാര്യസ്‌കൂളുകള്‍ പിന്തുടരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.