Currency

ടൂര്‍ ഓഫ് ഒമാന് തുടക്കമായി

സ്വന്തം ലേഖകന്‍Sunday, February 17, 2019 11:48 am

മസ്‌കത്ത്: ടൂര്‍ ഓഫ് ഒമാന്റെ പത്താമത് എഡിഷന് തുടക്കമായി. അല്‍ സവാദി ബീച്ചില്‍ നിന്ന് ആരംഭിച്ച ആദ്യ മത്സരം സൊഹാറില്‍ അവസാനിച്ചു. ആറ് ഘട്ടങ്ങളിലായാണ് ഈ വര്‍ഷം ടൂര്‍ പൂര്‍ത്തിയാക്കുക. മസ്‌കത്ത് ഫെസ്റ്റിവലിന്റെ ഭാഗാമായി സംഘടിപ്പിച്ചുവരുന്ന ടൂര്‍ ഓഫ് ഒമാനില്‍ 20ഓളം ടീമുകളാണ് ഇത്തവണയുള്ളത്.

മസ്‌കത്ത് നഗരസഭയാണ് സംഘാടകര്‍. ഒമാന്‍ ടൂറിസത്തിന്റെ പ്രചാരണവും ലക്ഷ്യം വെച്ചാണ് വന്‍ തുക ചെലവഴിച്ച് ടൂര്‍ ഓഫ് ഒമാന്‍ സംഘടിപ്പിച്ചുവരുന്നത്. ഞായറാഴ്ച റോയല്‍ കാവല്‍റി ഒമാനില്‍ നിന്ന് ആരംഭിച്ച് അല്‍ ബുസ്താനില്‍ സമാപിക്കും. 18ന് ശാത്തി അല്‍ ഖുറം മുതല്‍ ഖുറിയാത്ത് വരെയും 19ന് യിത്തി മുതല്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വരെയും 20ന് സമാഈല്‍ മുതല്‍ ജബല്‍ അഖ്ദര്‍ വരെയുമാണ് റൂട്ട്. ഫെബ്രുവരി 21 വ്യാഴാഴ്ച അല്‍ മൗജ് മസ്‌കത്തില്‍ നിന്ന് ആരംഭിച്ച് മത്ര കോര്‍ണിഷില്‍ മത്സരം സമാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x