Currency

പ്രവാസി ഇന്ത്യാക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ മസ്‌കറ്റില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍Saturday, February 23, 2019 3:08 pm

മസ്‌കറ്റ്: ഒമാനിലെ ശര്‍ഖിയയില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്കായി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ ഹൗസ്സ് സംഘടിപ്പിച്ചു. സൂര്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ നൂറ്റിഅമ്പതോളം പരാതികള്‍ എത്തിയിരുന്നു. തൊഴില്‍ പ്രശ്‌നങ്ങള്‍, പാസ്‌പോര്‍ട്ട് സേവനങ്ങള്‍, സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ എന്നി വിഷയങ്ങളില്‍ ലഭിച്ച പരാതികള്‍ എമ്പസി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ആവശ്യമായ നടപടികളെടുത്തു.

ശര്‍ഖിയ പ്രദേശത്തുള്ള സൂര്‍, ലഷ്‌ക്കര, ബുഹസ്സന്‍, ഹൈഗ തുടങ്ങിയ വിലായത്തുകളില്‍ നിന്നുമുള്ള തൊഴിലാളികളും സാമൂഹ്യ പ്രവര്‍ത്തകരും ഓപ്പണ്‍ ഹൗസില്‍ പങ്കുചേര്‍ന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x