Currency

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡില്‍ സ്ട്രീറ്റ് 47ല്‍ യു-ടേണ്‍ അടച്ചു

സ്വന്തം ലേഖകന്‍Tuesday, February 26, 2019 2:39 pm

ദോഹ: സല്‍വ റോഡില്‍ നിന്ന് അബാ സലീല്‍ ഇന്റര്‍ചേഞ്ചിലേക്കു നീളുന്ന ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡില്‍ സ്ട്രീറ്റ് 47ലെ യു-ടേണ്‍ അഷ്ഗാല്‍ താല്‍ക്കാലികമായി അടച്ചു. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡിലെ വികസനജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് യു-ടേണ്‍ അടച്ചിരിക്കുന്നത്.

6 മാസത്തേക്കാണ് യു-ടേണ്‍ അടച്ചിടുന്നത്. പകരം 51,52 സ്ട്രീറ്റുകളില്‍ യു-ടേണ്‍ എടുക്കാം. ഇവിടെ പരമാവധിവേഗം മണിക്കൂറില്‍ 60 കിലോമീറ്ററാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x