
ദോഹ: ടൂറിസം രംഗത്ത് പുത്തന്‍ പദ്ധതികളുമായി ഖത്തര്‍ ടൂറിസം കൗണ്‍സില്‍. പൊതുമേഖലാ ഹോട്ടല്‍ ശൃംഖലയായ കത്താറ ഹോസ്പിറ്റാലിറ്റി, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുമായി ചേര്‍ന്നാണ് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. 2023 ഓടെ രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 56 ലക്ഷവും ഹോട്ടലുകളുടെ റൂം ബുക്കിങ് നിരക്ക് 72 ശതമാനവുമാക്കി ഉയര്‍ത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം.
എന്‍.ടി.സി ചെയര്മാന് കൂടിയായ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി ഇതിനായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. റിക്സോ ഹോട്ടല്‍സ്, വിവിധ രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുമായും ധാരണാപത്രങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്. ഖത്തറിലേക്ക് കൂടുതല്‍ രാജ്യാന്തര വിനോദസഞ്ചാരികളെ എത്തിക്കാന്‍ ഈ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്‍കയ്യെടുക്കും. പുതിയ ധാരണാപത്രങ്ങള്‍ ഖത്തറിനെ ലോകത്തിലെ പ്രധാന ടൂറിസം പോയിന്റാക്കി മാറ്റാന്‍ സഹായിക്കുമെന്ന് എന്‍.ടി.സി സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു.
ശൈത്യ കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ വിദേശികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ടൂറിസം മേഖലയില്‍ ഖത്തര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.