Currency

പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഖത്തര്‍ നിര്‍ത്തിവെച്ചു

സ്വന്തം ലേഖകന്‍Thursday, February 28, 2019 12:24 pm

ദോഹ: പാകിസ്താനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നിര്‍ത്തിവെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ഖത്തര്‍ എയര്‍വേയ്‌സും അറിയിച്ചു. പാകിസ്താന്‍ വഴിയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് നടപടി.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റില്‍ ഫ്‌ലൈറ്റ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കറാച്ചി, പെഷവാര്‍, ലാഹോര്‍, ഫൈസലാബാദ്, മുള്‍ട്ടാന്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഖത്തറില്‍ നിന്നും സര്‍വീസുകളുള്ളത്. തങ്ങളുടെ മേഖല വഴിയുള്ള വ്യോമപാത പാകിസ്താന്‍ അടച്ചതിനെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x