Currency

ദേശീയ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രം സ്ഥാപിച്ച് മസ്‌കത്ത്

സ്വന്തം ലേഖകന്‍Monday, March 4, 2019 3:45 pm

മസ്‌കറ്റ്: ഒമാനില്‍ ദേശീയ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രം സ്ഥാപിച്ചു. മന്ത്രിസഭാ കൗണ്‍സിലുമായി സംയോജിച്ചാകും റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്നും ഇതിന് സാമ്പത്തികമായും സ്വയംഭരണാവകാശം ഉള്ളതായിരിക്കുമെന്നും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവ് പുറത്തുവിട്ടു.

സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ഒമാനികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി ഒരൊറ്റ ജാലകം നല്‍കുകയാണ് എന്‍.ആര്‍.സിയുടെ ലക്ഷ്യം. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് സേവനങ്ങളും നാഷണല്‍ റിക്രൂട്ട്മെന്റ് സെന്റര്‍ നല്‍കും. അതേസമയം വിവിധ മേഖലകളില്‍ പ്രവാസികള്‍ക്ക് പകരം ഒമാനികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x