
ദോഹ: ആസ്പയര് സോണ്‍ ഫൗണ്ടേഷന്റെ മൂന്നാമത് രാജ്യാന്തര പട്ടം പറത്തല്‍ മേള ഈ മാസം ആറ് മുതല്‍ ഒമ്പതുവരെ നടക്കും. ആസ്പയര് പാര്‍ക്കിലാണ് മേള നടക്കുന്നത്. പ്രഫഷണല്‍ പട്ടം പറത്തല്‍ മേളയില്‍ പട്ടത്തിന്റെ ഡിസൈന്‍, കൈപ്പണി വൈദഗ്ധ്യം, കഴിവ്, പട്ടം പറത്താനെടുക്കുന്ന സമയം എന്നിവയെല്ലാം വിദഗ്ദ്ധ ജൂറിയാണ് വിലയിരുത്തുക. 80ലധികം രാജ്യാന്തര പട്ടംപറത്തല്‍ വിദഗ്ദ്ധര്‍ പങ്കെടുക്കുന്നുണ്ട്.
ഇത്തവണ മേളക്കായി പ്രത്യേക 3ഡി ആര്‍ട്ടിസ്റ്റിക് പ്ലാറ്റ്ഫോം ഒരുക്കുന്നുണ്ട്. പട്ടം പറത്തല്‍ മേളയില്‍ ഖത്തര്‍ ടീമും പങ്കെടുക്കുന്നുണ്ട്. നാലു വിഭാഗങ്ങളിലായാണ് മത്സരം. മികച്ച ഡിസൈനും നൂതനതയും, ഏറ്റവും വലിയ പട്ടം, ദൈര്‍ഘ്യമേറിയ പട്ടം, മികച്ച ദേശീയ പതാകാ പുരസ്കാരം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.
ചൈന, ഫ്രാന്‍സ്, പാകിസ്താന്, മെക്സിക്കോ രാജ്യങ്ങളില്‍നിന്നുള്ള പട്ടംപറത്തല്‍ ടീമുകള്‍ മത്സരരംഗത്തുണ്ടാകും. വാര്‍ഷിക സ്കൂള്‍സ് മത്സരത്തില്‍ പതിമൂന്നിലധികം സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ മത്സരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.